കോൺഗ്രസ്‌ മാർച്ചിനെതിരായ പോലീസ് നടപടി; കറുത്ത വസ്ത്രം അണിഞ്ഞ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം

Saturday, December 23, 2023

തിരുവനന്തപുരം: കോൺഗ്രസ്‌ മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം.  പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴി നവകേരള ബസ് കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം.