ചാണ്ടി ഉമ്മന്‍ എംഎല്‍എ; സത്യപ്രതിജ്ഞ തിങ്കളാഴ്ച

Jaihind Webdesk
Friday, September 8, 2023

 

കോട്ടയം: പുതുപ്പള്ളിയിൽ ചരിത്രവിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ നിയമസഭാംഗമാകും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താൽക്കാലികമായി പിരിഞ്ഞിരുന്ന നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കും.