രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിന് സഭയിൽ അതിവേഗ വിചാരണക്കുള്ള ബില്ല് അവതരിപ്പിച്ച് ചാണ്ടി ഉമ്മന്‍; ബില്ലിന് അവതരണാനുമതി നിഷേധിച്ചു

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: ആൾക്കൂട്ട, രാഷ്ട്രീയ, വർഗ്ഗീയ ദുരഭിമാന കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിനും അതിവേഗ വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതിനും നിയമനിർമ്മാണവും ലക്ഷ്യമാക്കി ചാണ്ടി ഉമ്മൻ നിയമസഭയിൽ സ്വകാര്യ ബിൽ അവതരി പ്പിച്ചു. സിദ്ധാർത്ഥന്‍റെ ദാരുണ മരണവും ആൾക്കൂട്ട കൊലപാതകമാണെന്ന് ചാണ്ടി ഉമ്മൻ ബിൽ അവതരിപ്പിച്ചു കൊണ്ട് സഭയിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകളെ കുറിച്ചും ഇതിലെ പ്രതികളെ രക്ഷിക്കുന്നതിന് സർക്കാർ ചെലവഴിച്ച കോടിക്കണക്കിന് രൂപയുടെ കണക്കും നിരത്തിയാണ് ചാണ്ടി ഉമ്മൻ ബില്ല് നിയമമാക്കണമെന്ന് വാദിച്ചത്. ഇത്തരമൊരു ബില്ല് നിയമമാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രി മറുപടി നൽകിയതിന് തുടർന്ന് ബില്ലിന് അവതരണ അനുമതി നിഷേധിച്ചു.