‘ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തി, ഒപ്പം നീയും!’; അഭിമാന നിമിഷത്തില്‍ ഇന്ത്യ; ചാന്ദ്രയാന്‍ 3 ചന്ദ്രനില്‍

Jaihind Webdesk
Wednesday, August 23, 2023

ന്യൂഡല്‍ഹി: അമ്പിളി തൊട്ട് ഇന്ത്യ. ചരിത്ര നിമിഷത്തില്‍ ഇന്ത്യ. രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചാന്ദ്രയാന്‍ 3 ഇറങ്ങിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന അഭിമാന നേട്ടമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.

‘ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തി ഒപ്പം നീയും!’ എന്ന് ചാന്ദ്രയാന്‍ പറയും പോലെ ഐസ്ആര്‍ഒ സാമൂഹ്യമാധ്യമമായ എക്സില്‍ ചരിത്ര വിജയത്തിനു ശേഷം കുറിച്ചു.

ഐതിഹാസിക വിജയമെന്ന് പ്രധാന മന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.