ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കല്ലേറില്‍ മരിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

webdesk
Thursday, January 3, 2019

 

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവരാണ് കസ്റ്റഡിയില്‍.
ശബരിമല കര്‍മസമിതിയും സിപിഎമ്മും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സിപിഎം ഓഫിസിന് മുകളില്‍നിന്ന് കല്ലേറുണ്ടാവുകയായിരുന്നുവെന്നാണ് കര്‍മ്മസമിതിയുടെ ആരോപണം.[yop_poll id=2]