കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി യുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സർക്കാർ പ്രതിനിധികൾ ആരും എത്താതിൽ വ്യാപക പ്രതിഷേധം.സാമുഹ്യ മാധ്യമങ്ങളിൽ മുതല കണ്ണീർ ഒഴുക്കിയവർ ആരും മൃതദേഹം ഒരു നോക്ക് കാണാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
കുഞ്ഞിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നാടൊന്നാകെ ഒഴുകിയെത്തി അന്തിമോപചാരം അർപ്പിച്ചപ്പോൾ സർക്കാറിനെ പ്രതിനിധീകരിച്ച് ആരും എത്താതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളം ഒന്നാകെ തേങ്ങിയ മരണത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ണീരൊഴുക്കിയ മന്ത്രിമാർ ആരും തന്നെ ആലുവയിൽ എത്തിയിരുന്നില്ല. കേരളത്തിന്‍റെ നോവായി മാറിയ കുട്ടിയുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സർക്കാർ പ്രതിനിധികൾ എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ സാമുഹ്യ മാധ്യമങ്ങളിലെ പ്രതികരണം അല്ലാതെ പിഞ്ച് കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാൻ സർക്കാർ പ്രതിനിധികൾ എത്താത്തതിനെതിരെ നാട്ടുകാരിലും അമർഷം ഉയരുന്നുണ്ട്.
മൂന്നര കോടി ജനങ്ങളുടെ കണ്ണീരായി മാറിയ അഞ്ചു വയസുകാരിയുടെ മൃതദേഹത്തിൽ ഒരു പുഷ്പ ചക്രം അർപ്പിക്കാൻ പോലും സർക്കാറിനെ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നത് പൊതുജനങ്ങളിലും അമർഷം ഉണ്ടാക്കിയിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളിലെ കള്ള കണ്ണീരിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ ശ്രമമാണ് ഇതോടെ പൊളിഞ്ഞ് വീണത്. മൂന്നര കോടി ജനങ്ങൾ ഒന്നാകെ തേങ്ങിയ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒരാളെയെങ്കിലും സർക്കാറിന് പ്രതിനിധിയായി അയച്ച് കൂടായിരുന്നോ എന്നാണ് പൊതുജന ചോദ്യം.