ഗാന്ധിനഗർ: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് 24 പേര് മരിച്ചു. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലുമാണ് രോഗബാധിതരുള്ളത്.
ചാന്ദിപുര വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ കണ്ട്രോള് റൂം ആരംഭിച്ചു. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. 4340 വീടുകളില്‍ ശുചീകരണവും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചെയ്തതായാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.