പുതുപ്പള്ളിക്ക് നടന്ന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍; മഴയത്തും തുടർന്ന് പദയാത്ര

Jaihind Webdesk
Saturday, September 9, 2023

 

കോട്ടയം: പുതുപ്പള്ളിക്കാർ നൽകിയ ഉജ്വല വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ചാണ്ടി ഉമ്മന്‍റെ പദയാത്ര പുരോഗമിക്കുന്നു. മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് നന്ദി പറഞ്ഞുകൊണ്ടാണ് ചാണ്ടി ഉമ്മൻ നടന്നു നീങ്ങുന്നത്. അതിനിടെ ശക്തമായ മഴ പെയ്തിട്ടും പദയാത്ര നിർത്തിയില്ല. ഇന്ന് രാവിലെ 8 ന് വാകത്താനം നാലുന്നാക്കലിൽനിന്ന് ആരംഭിച്ച പദയാത്ര കൂരോപ്പട ളാക്കാട്ടൂരിൽ അവസാനിക്കും. 28 കിലോമീറ്റർ ദൂരമാണ് ഇന്ന് ചാണ്ടി ഉമ്മൻ നടക്കുക.