‘കേന്ദ്ര സർക്കാർ ചൈനയ്ക്ക് കീഴടങ്ങി’; ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് | VIDEO

Thursday, March 2, 2023

 

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി വിഷയത്തില്‍ കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്. ജി 20 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെതിരെ മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമുയർത്തി. മുദ്രാവാക്യം വിളികളും ബാനറുകളുമായി രാഷ്ട്രപതി ഭവന് മുന്നില്‍ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അതിര്‍ത്തിയില്‍ കേന്ദ്രം ചൈനയ്ക്ക് കീഴടങ്ങുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സമാധാന ഉടമ്പടി മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് സൈന്യം അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകണമെന്നും യൂത്ത് കോണ്‍ഗ്രസ്  നേതാക്കളും ആവശ്യപ്പെട്ടു.