റഫാൽ കേസ് : സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി കേന്ദ്ര സർക്കാർ

Jaihind Webdesk
Monday, April 29, 2019

റഫാൽ പോർ വിമാന ഇടപാട് സംബന്ധിച്ച് പുനഃപരിശോധനാ ഹർജികളിൽ പുതിയ സത്യവാങ്ങ് മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടി.  ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കേയാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ്മുലം സമർപ്പിക്കുന്നതിന് കൂടുതൽ സമയം തേടിയത്. അതേസമയം, കാവൽക്കാരൻ കള്ളൻ എന്ന പരാമർശം സുപ്രീംകോടതി  വിധിയുമായി കുട്ടിച്ചേർത്തതിൽ കോൺഗ്രസ് ആധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയാറായില്ല

റഫാൽ കേസിന്‍റെ വാദം മാറ്റിവെക്കണമന്ന് സർക്കാർ നിലപാട് വിശദമാക്കി കത്ത് നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപെട്ടു.  റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയത് പുനഃപരിശോധിക്കാൻ ചീഫ് ജസ്റ്റിസ്റ്റ് രഞ്ജൻ ഗൊഗോയി ജസ്റ്റിസുമാരായ എസ്.കെ കൗൾ കെ എം ജോസഫ് എന്നിവർ , ഉൾപ്പട്ടെ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും പുറത്ത് പോയ രേഖകൾ തെളിവായി സ്വീകരിക്കരുത് എന്ന് കേന്ദ്ര സർക്കാരിന്‍റെ വാദം തള്ളിയാണ് കോടതി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അതേസമയം, റഫാൽ കേസുമായി ബന്ധപെട്ട കോടതിയലക്ഷ്യ പരാമർശത്തിൽ കോൺഗ്രസ അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചു.

പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിലാണ് രാഹുൽ പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചത്. പ്രസ്താവനയിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചു. പക്ഷേ മാപ്പ് പറയാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ ഹർജിക്കാരന് രാഷ്ട്രീയ ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും കേസ് തള്ളണമെന്നും രാഹുൽ ആവശ്യപെട്ടു.