എത്ര കർഷകർ മരിച്ചെന്ന് കണക്കില്ല ; സഹായം നല്‍കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി : ഇരു സഭകളും പ്രക്ഷുബ്ധം

Wednesday, December 1, 2021

Parliament

കര്‍ഷക പ്രതിഷേധത്തിനിടെ എത്ര കര്‍ഷകര്‍ മരിച്ചു എന്നതിന് കണക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ സഹായം നല്‍കാനാകിലെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. അതേസമയം  പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം.

ലോക്സഭയും രാജ്യസഭയും തുടക്കത്തില്‍ തന്നെ നിര്‍ത്തിവക്കേണ്ടി വന്നു. കര്‍ഷര്‍ക്ക് മിനിമം താങ്ങുവിലയും ലഖിംപൂര്‍ വിഷയവും പ്രതിപക്ഷം ഇരു സഭകളിലും ഉന്നയിച്ചു.എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എംപിമാരുടെ പ്രതിഷേധിക്കുകയാണ്.