മഴക്കെടുതി : ഉന്നതതല സംഘം നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Jaihind News Bureau
Sunday, September 23, 2018

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി വി.ആർ. ശർമ്മയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തുന്നത്.

തിരുവല്ല താലൂക്കിലെ നിരണം ഡക്ക് ഫാം, എഴിക്കാട് കോളനി, പമ്പ, ചിറ്റാർ, എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. കേന്ദ്ര സംഘത്തിന്റെ നാല് ടീമുകളാണ് സംസ്ഥാനത്തെ പ്രളയ കെടുതി വിലയിരുത്താൻ എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം നാളെ കൂടിക്കാഴ്ച നടത്തും