കോഴിക്കോട് ഉൾപ്പെടെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര നീക്കം

Jaihind Webdesk
Thursday, December 7, 2023

 

ന്യൂഡൽഹി: വരുന്ന അഞ്ചുവർഷത്തിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി.കെ. സിംഗ് ലോക്സഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്‍റോ ആന്‍റണി, ടി.എൻ. പ്രതാപൻ, കെ. സുധാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിന്‍റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് എയർപോർട്ടിന് പുറമേ ഭുവനേശ്വർ, വാരണാസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ രാജമുന്ദ്രി തുടങ്ങിയവ അഞ്ചുവർഷംകൊണ്ട് സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രം കേന്ദ്രം തയാറെടുക്കുന്നത്.