കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

Jaihind News Bureau
Saturday, December 5, 2020

കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാട് കർഷകർ ഇന്നലെ തള്ളിയിരുന്നു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. ചൊവ്വാഴ്ച ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തിര യോഗം ചേരുകയാണ്.