കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക മേഖലയെ തകർത്ത് തരിപ്പണമാക്കിയെന്നും രാജ്യം എല്ലാ മേഖലയിലും സാമ്പത്തിക തകർച്ച നേരിടുകയാണെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു. നിർമാണ മേഖലയിൽ 7 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഓട്ടോ മൊബൈൽ മേഖലയിൽ മാത്രം 35 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിച്ചത്. ടെക്സ്റ്റൈൽസ് കൈത്തറി വ്യവസായവും തകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തെ കണക്കുകൾ നോക്കുന്ന ഒരു ജീവനക്കാരന്റെ വീട്ടിൽ പോലും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പരിശോധന നടത്തുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. സർക്കാർ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.