‘കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുന്നു’; എം.എം ഹസന്‍

Jaihind Webdesk
Friday, July 23, 2021

പാലക്കാട് : ഭരണഘടനയെ അട്ടിമറിക്കുകയാണ് ബിജെപിയുടെ പ്രഖ്യാപിത നയമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ സമീപനമെന്നും ഹസൻ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടന്ന സഹകാരി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു, കെപിസിസി സെക്രട്ടറിമാരായ പി.വി രാജേഷ്, പി. ബാലഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.