വയനാട്: വയനാട് ദുരന്തസഹായത്തില്‍ ഉരുണ്ട് കളി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. 2,219 കോടിയുടെ കേന്ദ്ര സഹായം വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാന്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുന്നത്. നാടിനെ നടുക്കിയ വലിയ ഒരു മഹാമാരിയില്‍ സ്വന്തം വീടും നാടും എല്ലാം നഷ്ട്ടമായ നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് ഹൈക്കോടതി തന്നെ പലവട്ടം ആവര്‍ത്തിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇഴച്ചില്‍ ഔദ്യോഗിക നടപടിക്രമങ്ങളുടെ പേര് പറഞ്ഞാണ്. വയനാടിനെ പുനരധിവസിപ്പിക്കാന്‍ എന്ത് പാക്കേജെന്ന് ഏറ്റവും പുതുതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നില്ല.
നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വീണ്ടും വിശദീകരണം. ഇക്കഴിഞ്ഞ നവംബര്‍ 16ന് 153. 4 കോടി രൂപ കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു എന്നാണ് അറിയിപ്പ്. എന്നാല്‍, ഈ തുക കൈമാറണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൈവശമുളള അന്‍പത് ശതമാനം തുക ചെലവഴിക്കണം എന്ന വ്യവസ്ഥയും കേന്ദ്ര സര്‍ക്കാര്‍ വച്ചിട്ടുണ്ട്.