ഒൻപതാം ചർച്ചയും പരാജയം ; നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് കർഷകർ, 19ന് വീണ്ടും ചർച്ച

Jaihind News Bureau
Friday, January 15, 2021

 

ന്യൂഡൽഹി : കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒൻപതാംവട്ട ചർച്ചയും പരാജയം. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നു. എന്നാൽ അതിനു സാധിക്കില്ലെന്നും ഭേദഗതികൾ വരുത്താമെന്നും കേന്ദ്ര സർക്കാർ നിലപാടെടുത്തു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കർഷക സംഘടനാ പ്രതിനിധികളുമായി വിജ്ഞാൻ ഭവനിൽ ചർച്ച നടത്തിയത്. ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും.