സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്ന് കേന്ദ്രം; ഇഡി ഉദ്യോഗസ്ഥരെ കേരള പോലീസ് ഭീഷണിപ്പെടുത്തുന്നു

Jaihind Webdesk
Monday, December 19, 2022

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്ന് കേന്ദ്രം. അന്വേഷണം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. ഇഡി ഉദ്യോഗസ്ഥരെ കേരള പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും കേന്ദ്രം പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. സ്വപ്നസുരേഷ് നല്‍കിയ മൊഴിയും അന്വേഷണത്തില്‍ പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.