തൃശ്ശൂര്‍ കോടാലി സര്‍ക്കാര്‍ സ്കൂളില്‍ ഹാളിന്റെ സീലിങ് തകര്‍ന്നു വീണു. സ്കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്ന് പുലര്ച്ചെയായിരന്നു് സംഭവം നടന്നത്. മേല്‍ക്കൂരയിലെ ഷീറ്റിനടിയിലെ ജീപ്സം ബോര്‍ഡാണ് തകര്‍ന്നു വീണത്. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയം കെിടത്തിന്റെ സീലിങ് ആണ് പൊളിഞ്ഞത്. 2023ലാണ് ഇതിന്റെ സീലിങ് ചെയ്തത്.
54 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതാണ് ഓഡിറ്റോറിയത്തിലെ സീലിങ്. ഇന്ന് പുലര്‍ച്ചെയോടെ സീലിങ് ഒട്ടാകെ താഴേക്ക് പതിക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ അശാസ്ത്രീയപരമായാണ് കെട്ടിടം നിര്‍മിക്കുന്നത് എന്ന ആരോപിച്ച് പരാതി നല്‍കിയിരുന്നതായി ഇപ്പോള്‍ നാട്ടുകാര്‍ പറയുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മഴ പെയ്ത് സീലിങ് കുതിര്‍ന്നപ്പോഴും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.