CEASEFIRE| വെടിനിര്‍ത്തല്‍ ധാരണ നിലവില്‍; ഇനി പശ്ചിമേഷ്യയില്‍ സമാധാനം പുലരും

Jaihind News Bureau
Tuesday, June 24, 2025

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് അവസാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇനി പശ്ചിമേഷ്യയില്‍ സമാധാനം പുലരും. 12 ദിവസത്തെ സംഘര്‍ഷത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. 6 മണിക്കൂറിനുള്ളില്‍ ധാരണയാകുമെന്നും 24 മണിക്കൂറിനുളള്ളില്‍ യുദ്ധം പൂര്‍ണമാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വാദം ഉന്നയിച്ചത്. എന്നാല്‍, ഇറാന്‍ നിഷേധിച്ചു രംഗത്തെത്തിയിരുന്നു. അപ്പോഴും ഇസ്രയേല്‍ മൗനം തുടരുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.