സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 94.4% വിജയം

Jaihind Webdesk
Friday, July 22, 2022

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 94.40 ആണ് ഇത്തവണത്തെ വിജയശതമാനം. 99.68 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല ഒന്നാമതെത്തി. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി.

cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും. CBSE10 എന്നെഴുതി (റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്‍റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം അറിയാം.

സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളേക്ക് മാറ്റിവെക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അടക്കം പ്ലസ് ടു പ്രവേശനം വൈകുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71  ശതമാനം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തിൽ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ്  ഒന്നാം സ്ഥാനം. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും.