സിദ്ധാർത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം; കേരളത്തില്‍ സമ്പൂർണ്ണ അരാജകാവസ്ഥയെന്ന് സി.പി. ജോണ്‍

Jaihind Webdesk
Wednesday, March 6, 2024

 

കണ്ണൂർ: കേരളത്തിൽ സമ്പൂർണ്ണമായ അരാജകാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. പൂക്കോട് വെറ്ററിനറി കോളേജിലെസിദ്ധാർത്ഥൻ്റെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ ഒന്നാം പ്രതി കോളേജ് ഡീൻ ആണ്. ഡീന്‍ കേരളത്തോട് മാപ്പ് പറയണം. അല്ലെങ്കിൽ ഡീനിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സി.പി. ജോൺ വ്യക്തമാക്കി. ക്യാമ്പസിനകത്തെ അക്രമത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ക്യാമ്പസിനകത്ത് എസ്എഫ്ഐ ഫാസിസം നിലനിൽക്കുന്നു. എസ്എഫ്ഐക്ക് സംഘടനാപരമായ ജീർണ്ണത സംഭവിച്ചെന്നും സി.പി. ജോണ്‍ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.