ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ റിപ്പോർട്ട് തള്ളി കോടതി

Jaihind News Bureau
Friday, September 6, 2019

ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് തള്ളിയത്. ഹാജരാക്കേണ്ട 15 പ്രധാന രേഖകൾ ഇല്ലാത്തത് ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് മടക്കിയത്. ശ്രീജിവിന്‍റേത് കസ്റ്റഡിമരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സിബിഐ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു സിബിഐ റിപ്പോർട്ട്.

കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.