ലൈഫ് മിഷൻ ക്രമക്കേട് : സിബിഐ കേസെടുത്തത് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ

Jaihind News Bureau
Friday, September 25, 2020

ലൈഫ്മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തത് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ. എറണാകുളം സിജെഎം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്.

ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്കും, എ.സി. മൊയ്തീനും, എം. ശിവശങ്കരനും യു.വി. ജോസിനും ഏറ്റ തിരിച്ചടിയാണ് സിബിഐ കേസ് എന്ന് അനിൽ അക്കര എംഎല്‍എ. പിണറായിക്ക് മുമ്പിലുള്ള കുരിശാണ് താനെന്നും അനില്‍ അക്കര പറഞ്ഞു.

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പറയുന്നു. അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമാകില്ലേ എന്നും അനില്‍ അക്കര ചോദിക്കുന്നു. അന്വേഷണം ഊർജ്ജിതമായാല്‍ മകൻ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.