ലൈഫ് മിഷന്‍ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ സിബിഐ; തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്

Jaihind Webdesk
Friday, July 8, 2022

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച്‌ വിദേശഫണ്ട് സ്വീകരിച്ചു എന്നാണ് കേസ്. നിര്‍മ്മാണ കരാര്‍ യൂണിടാകിന് നല്‍കിയതില്‍ വന്‍അഴിമതി നടന്നുവെന്നും ആരോപണമുണ്ട്.

ആദ്യമായിട്ടാണ് ലൈഫ് മിഷന്‍ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കേസില്‍ ലൈഫ് മിഷൻ എം.ഡി യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.