ലൈഫ്മിഷൻ അധോലോക ഇടപാട്; ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്നും സി.ബി.ഐ ഹൈക്കോടതിയിൽ

Jaihind News Bureau
Thursday, October 8, 2020

ലൈഫ് മിഷൻ പദ്ധതിക്ക് കരാർ നൽകിയതിന് പിന്നിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ. അധോലോക ഇടപാടാണ് നടന്നതെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ കേസ് പരിഗണിക്കവെയാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കായി യുണിടാക്കിന് പണം ലഭിച്ചത് യുഎഇ കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടില്‍ നിന്നാണ് റെഡ്ക്രസന്‍റില്‍ നിന്നല്ല. യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അതേസമയം ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപടലുകള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ കേസില്‍ പദ്ധതി സിഇഒ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.

അതേസമയം യൂണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചത് ടെണ്ടറിന്‍റെ പിന്‍ബലത്തിലല്ല. കമ്മീഷന്‍ ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇത്. പദ്ധതിയുടെ 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും 10 സന്ദീപിനും കമ്മീഷനായി നല്‍കിയിട്ടുണ്ട്. 3കോടി 80 ലക്ഷം രൂപയാണ് കമ്മീഷൻ ആയി നൽകിയത്.കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ജീവനക്കാര്‍ ആദ്യം കണ്ടത് സന്ദീപിനെയാണ്. കരാര്‍ ഒപ്പിടും മുന്‍പ് ആയിരുന്നു ഇത്. പിന്നീട് സരിത്, സന്ദീപ്, സ്വപ്ന എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇടപടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ സിബിഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും വ്യക്തമാക്കി. കേസിൽ കോടതി പിന്നീട് വിധി പറയും.

https://youtu.be/aqFXqI-avV0