‘സത്യവും നീതിയും ജയിച്ചു’; സോളാർ കേസില്‍ അടൂർ പ്രകാശ് എംപിക്ക് ക്ലീന്‍ ചിറ്റ്

Jaihind Webdesk
Sunday, November 27, 2022

തിരുവനന്തപുരം: സോളാർ കേസിൽ അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി സിബിഐ. പരാതിക്കാരി സരിത എസ് നായരുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തി. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം സത്യവും നീതിയും ജയിച്ചെന്ന് അടൂർ പ്രകാശ് എംപി പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങളുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലാണ് കേസ് സിബിഐക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡൻ എംപിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഒരു തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.