കുത്തഴിഞ്ഞ് ഭരണം, നികുതിക്കൊള്ള; ചീറിപ്പായുന്നത് ഏകാധിപത്യത്തിന്‍റെ വഴിയില്‍: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ‘കത്തോലിക്കാ സഭ’

 

തൃശൂർ: സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്‍റെ വഴിയിലൂടെയാണെന്ന് മുഖപത്രം വിമർശിക്കുന്നു. സർവ മേഖലയിലും ഭരണം കുത്തഴിഞ്ഞ് കിടക്കുമ്പോഴും നികുതി കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സഭ പറയുന്നു.

‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്‍റെ വഴിയിലോ?’ എന്ന ലേഖനത്തിലൂടെയാണ് സഭയുടെ വിമർശനം. നികുതി വർധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂർത്തും ഉന്നയിച്ചാണ് പരാമർശങ്ങൾ. സർവ മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിലെ പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്.
ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറയ്ക്കാൻ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്‍റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തെന്നും സഭ ചോദിക്കുന്നു.

Comments (0)
Add Comment