സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎ തോമസ് കെ തോമസിനും  ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎൽഎ തോമസ് കെ തോമസിനും  ഭാര്യ ഷേർളി തോമസിനും എതിരെ കേസെടുത്തു. സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് എംഎല്‍എ യ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്   ആർ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.

ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടനാട് നിയമസഭ മണ്ഡലം എംഎല്‍എയാണ് തോമസ് കെ തോമസ് . ഹരിപ്പാട് പൊലീസാണ് കേസെടുത്തത്.

Comments (0)
Add Comment