മഹാരാഷ്ട്ര: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്നും, അതിനെ ചെറുക്കണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നു. മോദിക്ക് ശേഷമാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് എന്നു പറയുന്നു. ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണിത്, അതിനെ ചെറുക്കേണ്ടതുണ്ട്’ ജാതി സെൻസ് എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാവരിലേക്കും ഒരു പോലെ വികസനം എത്തണം. ഭരണഘടന ഉണ്ടാകുന്നതിന് മുമ്പ് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇന്ത്യയില്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഭരണഘടനയെ തകര്‍ക്കുന്ന ബിജെപിക്കും ആര്‍എസ്എസിനും എതിരെയാണ് പോരാട്ടം മോദിയും അമിത് ഷായും പാപികള്‍ ഇരുവരും നരകത്തില്‍ പോകും. ജനങ്ങളെ ദുരിതത്തിലാക്കിവരാണ് ഇരുവരും’ എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
മതത്തിന്റെ പേരിൽ ഒരാളെ പോലും ചൂഷണത്തിന് ഇരയാക്കാൻ സമ്മതിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഗാർഗെയും പ്രതികരിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പോരാട്ടം ശക്തമാക്കേണ്ടത് അനിവാര്യതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ‘ബി.ജെ.പി നേതാക്കൾ മത്സരിച്ചിട്ട് ഗംഗാ സ്നാനം ചെയ്യുന്നു. ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം മാറില്ല’ എന്നും ഖാർഗെ കുറ്റപ്പെടുത്തി.