രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ്; പോലീസുകാരനും പ്രതി

Jaihind News Bureau
Monday, June 1, 2020

ramya-haridas

രമ്യ ഹരിദാസ് എം.പി.ക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസുകാരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചരണം, സമൂഹമാധ്യമ ദുരുപയോഗം എന്നി വകുപ്പുകൾ ചേർത്താണ് പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിനൂപിനെതിരെ കേസെടുത്തത്. എംപിയെ ഫേസ് ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി മങ്കര സ്വദേശി മുന്ന മുനാറക്, ടി പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ, ഹരി എന്നിവർക്കെതിരെ എം.പി. ആലത്തൂർ സ്റ്റേഷനിൽ പരാതി നൽകി. തനിക്കെതിരെ സി.പി.എം. സൈബർ സംഘം സമൂഹ മാധ്യമം വഴി തുടർച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായും എംപി പരാതിയിൽ പറഞ്ഞു.