മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കള്ള വോട്ട് ചെയ്ത സിപിഎം പ്രവർത്തകന്‍ സായൂജിനെതിരെ കേസെടുത്തു

Jaihind Webdesk
Saturday, May 11, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലമായ ധർമ്മടത്തെ അമ്പത്തി രണ്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ കൂത്ത്പറമ്പ് പൊലീസ് കേസ്സെടുത്തു. സായൂജിനെതിരെയാണ് കേസ്സെടുത്തത്. സായൂജ് കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171, സി, ഡി, എഫ് പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. നാൽപ്പത്തിയേഴാം നമ്പർ ബൂത്തിലെ വോട്ടറായ സായൂജ് 52 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുകയായിരുന്നു. സായൂജിനെ കള്ളവോട്ട് ചെയ്യാൻ സഹായിച്ച എൽ ഡി എഫ് ബൂത്ത് ഏജന്‍റ് മുഹമ്മദിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.