കൊല്ലം: ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പോലീസുകാരെ ബൈക്ക് ഇടിച്ച കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിലായി.
കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഹർത്താൽ ദിനത്തിൽ അതിക്രമങ്ങൾ കാട്ടി പോകവേ പോലീസുകാരെ കണ്ട് രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഷംനാദിന്‍റെ ബുള്ളറ്റ് പോലീസുകാരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇരവിപുരം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റാണ് പ്രതി.