കോഴിക്കോട്: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ചാനൽ ഉടമയ്ക്ക് നാളെ നോട്ടീസ് നൽകും. പാലക്കാട് സ്വദേശി സിനിൽ ദാസ് നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി.
അങ്കോലയിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ശക്തമായ അടിയൊഴുക്കുമൂലമാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിയത്. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ സംഘവും മടങ്ങി. എപ്പോൾ വിളിച്ചാലും തിരച്ചിലിന് സജ്ജമായിരിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.