ടിഎന്‍ പ്രതാപന്‍ എംപിക്കെതിരായ അപവാദ പ്രചരണം : ‘മറുനാടൻ മലയാളി’ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Jaihind Webdesk
Tuesday, April 5, 2022

തൃശ്ശൂർ: ടിഎൻ പ്രതാപൻ എംപിക്കെതിരെ ഓൺലൈൻ യു ട്യൂബ് ചാനലിലൂടെ അപവാദപ്രചരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു ടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള തൃശ്ശൂർ വെസ്റ്റ് (അയ്യന്തോൾ) പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.

അന്വേഷണത്തിൽ എംപിയെ സമൂഹമധ്യത്തിൽ മനപ്പൂർവ്വം അപകീർത്തി പ്പെടുത്തുന്നതിനുള്ള കുറ്റകൃത്യം നടന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.