സര്‍ക്കാരിന് പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളോട് അസഹിഷ്ണുത; കെ.എം ഷാജിക്ക് പൂര്‍ണപിന്തുണയെന്ന് പി. കെ കുഞ്ഞാലികുട്ടി എംപി

ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഉത്തരം നൽകാതെ ലോക്ഡൗൺ കാലത്ത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പി. കെ കുഞ്ഞാലികുട്ടി എംപി. കെ.എം ഷാജിക്കെതിരായ കേസ് അംഗീകരിക്കാനാകില്ല. സര്‍ക്കാരിന് പ്രതിപക്ഷ ചോദ്യങ്ങളോട് അസഹിഷ്ണുതയാണ്. വിജിലൻസിന്‍റെ വിശ്വാസ്യതയാണ്, കെ.എം.ഷാജിയുടെ വിശ്വാസ്യതയല്ല കേസിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കെ.എം.ഷാജിക്ക് മുസ്ലീം ലീഗിന്‍റെ പൂർണ പിന്തുണയുണ്ട്. അന്വേഷണത്തെ നേരിടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.  സർക്കാരിന് പ്രതിപക്ഷവും ജനങ്ങളും നൽകുന്ന പിന്തുണക്ക് വിലകൽപ്പിക്കണം. പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ തുടർന്നും പെരുമാറും. വിവാദങ്ങൾ ഉണ്ടാക്കി രംഗം വഷളാക്കുന്നത് സർക്കാരാണന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.

സ്പ്രിങ്ക്ളർ വിഷയം ഒഴിവാക്കാനാണ്  മുഖ്യമന്ത്രി കെ എം ഷാജിയുടെ വിഷയം കൊണ്ടു വന്നതന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ഷിഹാബ് തങ്ങളും പറഞ്ഞു.  വിജിലൻസ് അന്വേഷണം സർക്കാരിന്‍റെ പകപോക്കലാണ്. ബിജെപിക്ക് സമാനമായ ഭരണം കേരളത്തിലും വരുന്നുണ്ട്.വിമർശനങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്യുന്നത്. പാർട്ടി പൂർണ്ണമായും ഒറ്റക്കെട്ടാണന്നും നിയമപരമായി ഈ വിഷയത്തെ നേരിടുമെന്നും മുനവ്വറലി തങ്ങൾ വ്യക്തമാക്കി.

Comments (0)
Add Comment