‘ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതി’ : അപകീർത്തി പരാമർശത്തില്‍ ജെബി മേത്തർ എംപിയുടെ പരാതിയില്‍ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ കേസ്

Thursday, May 19, 2022

കൊച്ചി: ഉമ തോമസിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ  സി.പി.എം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആന്‍റ് എക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ തൃക്കാക്കര പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ്സെടുത്തു. (എഫ്.ഐ.ആർ. നമ്പർ. 464/2022) മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഡി.ജി.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ജെബി മേത്തറിൽ നിന്ന് തൃക്കാക്കര പോലീസ് മൊഴി രേഖപ്പെടുത്തി. പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് വക്കം സെൻ ഫേസ് ബുക്കിൽ എഴുതിയത്.