വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jaihind Webdesk
Monday, September 5, 2022

കാസർഗോഡ്: പിലിക്കോട് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ഏച്ചിക്കൊവ്വൽ സ്വദേശി ടി ടി ബാലചന്ദ്രനെതിരെ ചന്തേര പോലീസാണ് കേസെടുത്തത്. ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയെ ഓണാഘോഷ പരിപാടിക്കിടെ അപമാനിക്കാൻ ശ്രമമുണ്ടായതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് ചന്തേര സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ സംഭവം നടന്നതായി പരാതി ലഭിച്ചത്. ഇതോടെ സിപിഎം നേതാവ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പിലിക്കോട്ടുള്ള സിപിഎം കേന്ദ്രങ്ങളിൽ സജീവ ചർച്ചയായി. ഇതിനെ തുടർന്ന് ടി ടി ബാലചന്ദ്രനെ ഞായറാഴ്ച്ച വൈകുന്നേരം ചേർന്ന സിപിഎം പിലിക്കോട് ലോക്കൽ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കി.