ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: ഡിഎൻഎ ഫലം പുറത്തു വിടണം; ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരി

Jaihind Webdesk
Friday, December 3, 2021

മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസില്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരി. ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ്  ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2020 ഡിസംബര്‍ ഒമ്പതിനാണ് ഓഷിവാര പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഫലം സമര്‍പ്പിച്ചത്.  കൊവിഡിന്‍റെപശ്ചാത്തലത്തില്‍ കേസുകള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്. ബിനോയ് കോടിയേരിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസ് പരിഗണിക്കുന്നത് കോടതി ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.