യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം ; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ മർദ്ദിച്ച് മാപ്പു പറയിച്ച സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേർക്കെതിരെ കേസ്. വീട് കയറി അക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി നായരുടെ പരാതിയിലാണ് കേസ്. ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തി. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും മൂന്നുപേർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

തിരുവനന്തപുരത്തെ വിജയ് പി. നായർ താമസിച്ചിരുന്ന ലോഡ്ജില്‍ വെച്ചാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ നടന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ഉൾപ്പടെയുളളവർ ഇയാളെ കൈയേറ്റം ചെയ്തത്.  സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയതിന് സംഘം ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Comments (0)
Add Comment