രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി,  കേസെടുത്ത് പോലീസ്

Jaihind Webdesk
Friday, February 2, 2024

തൃശൂർ: ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണിമുഴക്കിയ യുവാവിനെതിരെ  പോലീസ് കേസെടുത്തു.  വടക്കേക്കാട് പോലീസാണ് കേസെടുത്തത്. ഫേസ്ബുക്കിൽ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആഷിക് സോഷ്യൽ മീഡിയ വഴിയാണ് ജഡ്ജിക്കെതിരെ ഭീഷണി സന്ദേശം പുറപ്പെടുവിച്ചത്.  വിധി പ്രസ്താവിച്ച മുപ്പതാം തീയതിയാണ് സംഭവം. ഇത്തരം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വഴി ഇദ്ദേഹം രാഷ്ട്രീയ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.