തമ്പാനൂർ റെയില്‍വേ സ്റ്റേഷന്‍റെ പാർക്കിങില്‍ കാറുകള്‍ അടിച്ചുതകർത്തു ; മോഷണ ശ്രമമെന്ന് സംശയം

Jaihind Webdesk
Sunday, October 10, 2021

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തല്ലിത്തകര്‍ത്തു. 20ല്‍പ്പരം കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ തല്ലിത്തകര്‍ത്തത്. മോഷണശ്രമത്തിന്‍റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് നിഗമനം.

ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. റെയില്‍വേ സ്റ്റേഷന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടെയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്‍റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. സാധാരണ സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട് , എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന്  പരിസരത്ത് നിന്നും ജീവനക്കാരന്‍ മാറി നിന്നതായാണ് റിപ്പോർട്ട്.