ഡ്രൈവർ ഉറങ്ങി; നിർത്തിയിട്ടിരുന്ന ബസില്‍ കാര്‍ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്

Jaihind Webdesk
Wednesday, May 4, 2022

ഇടുക്കി: നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനെത്തിയ അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.

നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ കാർ യാത്രികരായ ജിബിൻ, ബിബിൻ, ജോയൽ, അനു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.  ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.