തിരുവല്ലയില്‍ കാറിന് തീപിടിച്ചു; 2 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

 

പത്തനംതിട്ട: തിരുവല്ല പെരിങ്ങര മുണ്ടക്കം പാലത്ത് കാറിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തി കാറിന് തീയണച്ചങ്കിലും കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്.

കാര്‍ പൂർണമായും കത്തിക്കരിഞ്ഞു. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണ് കാറിലുള്ളതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Comments (0)
Add Comment