PATHANAMTHITTA ACCIDENT| പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Jaihind News Bureau
Wednesday, June 4, 2025

പത്തനംതിട്ട അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നും പ്രാഥമിക വിവരമുണ്ട്. ക്രയിന്‍ ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.