കോളേജ് വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Jaihind Webdesk
Tuesday, November 22, 2022

 

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. പരിക്കേറ്റ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട എല്ലാവരും തൊടുപുഴ അല്‍ഹസര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകട കാരണം അമിത വേഗതയെന്നാണ് പ്രാഥമിക നിഗമനം.