കോട്ടയത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; സ്ത്രീക്ക് പരുക്ക്

 

കോട്ടയം: നഗരമധ്യത്തിൽ സിഎംഎസ് കോളേജ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ സിഎംഎസ് കോളേജ് റോഡിന് സമീപത്തായിരുന്നു അപകടം. കുമരകം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് സാരമായി പരുക്കേൽക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരുക്കേറ്റിട്ടുണ്ട്. ഇവർക്ക് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് സിഎംഎസ് കോളേജ് റോഡിൽ നേരിയ ഗതാഗതതടസവും ഉണ്ടായി.

Comments (0)
Add Comment