ഗൂഗിൾ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു; യാത്രക്കാരെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

Jaihind Webdesk
Saturday, May 25, 2024

 

കോട്ടയം: കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. യാത്രക്കാരെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ കരയ്ക്ക് കയറ്റി.