ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരം ; അഭ്യൂഹങ്ങള്‍ വേണ്ടെന്ന് അമരീന്ദര്‍ സിംഗ്

Jaihind Webdesk
Tuesday, September 28, 2021

ന്യൂഡല്‍ഹി : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹങ്ങള്‍ വേണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സുഹൃത്തുക്കളെ കാണുന്നതിനായാണ് യാത്രയെന്നും ഓഫീസ് വ്യക്തമാക്കി. വ്യക്തിപരമായ സന്ദര്‍ശനമാണ് ക്യാപ്റ്റന്റേതെന്ന് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാലും വിശദീകരിച്ചു.